തടി കുറച്ച് പുതിയ ലുക്കിൽ അനുഷ്ക; ചിത്രങ്ങൾ കാണാം

0

തടി കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിലെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അനുഷ്ക തടി കുറയ്ക്കാൻ തുടങ്ങിയത്. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലൂക്കിന്‍റെ കീഴിൽ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക.

 

 

 

ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ എന്ന ചികിത്സരീതിയിലൂടെയാണ് നടിയുടെ മേക്കോവർ. ആർ.മാധവൻ നായകനാകുന്ന സൈലൻസ് എന്ന ചിത്രമാണ് അനുഷ്കയുടെ പുതിയ പ്രൊജക്റ്റ്. സിനിമയുടെ ചിത്രീകരണമാരംഭിച്ചു. നാവഗതനായ ഹേമന്ത് മധുർകർ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Share.

About Author

Comments are closed.