വിശുദ്ധ കുരിശുമുത്തപ്പന്റെ തിര്‍ത്ഥാടന കേന്ദ്രമായ താഴേക്കാട് പള്ളിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് നടത്തിയ അന്വേഷണത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. അങ്കമാലി നെടുമ്പാശ്ശേരി സ്വദേശി മേക്കാട്ട് കാച്ചപ്പിള്ളി വീട്ടില്‍ പൗലോസ് എന്ന കോഴി പൗലോസി (54) നെയാണ് ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആഗസ്ത് 14ന് വെള്ളിയാഴ്ച രാത്രിയാണ് പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ പുറകിലൂടെ അള്‍ത്താരയിലേയ്ക്ക് കടക്കുന്നതിനുള്ള വാതില്‍ പൊളിച്ച് അകത്തുകയറിയശേഷം പള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.
19-ാം വയസ്സില്‍ മോഷണം തുടങ്ങിയ ഇയാള്‍ ഇതിനോടകം 145 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പൗലോസിനെ ചോദ്യം ചെയ്തതില്‍നിന്ന് ജില്ലയില്‍ ഈ അടുത്തകാലത്തായി നടന്ന നിരവധി കേസുകള്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. പ്
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
0
Share.