ശ്രീനാരായണഗുരുജയന്തി. ദിനാചരണത്തിന്റെ ഭാഗമായി ചെമ്പഴന്തിയിലും, ശിവഗിരിയിലും, ആലുവ അദ്വൈതാശ്രമത്തിലുമെല്ലാം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ചു ശ്രീനാരായണഗുരുമന്ദിരങ്ങളില് പ്രത്യേക പൂജകളും വൈകിട്ട് ഘോഷയാത്രയും നടക്കും. ചെമ്പഴന്തിയില്‍ രാവിലെ പത്തിന് കേന്ദ്രമന്ത്രി ഡോ മഹേഷ്ശര്‍മ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6.30ന് ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. വി.എസ്.അച്യുതാനന്ദനാണ് മുഖ്യാതിഥി.കണിച്ചുകുളങ്ങരയില്‍ മുവായിരം വനിതകളുടെ നേതൃത്വത്തില്‍ ചതയതിരുവാതിരയും സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരുജയന്തിഇന്ന്
0
Share.