ഹോണര്‍ 10ലൈറ്റ് കേരളത്തിലെ ഓഫ് ലൈന്‍ വിപണിയിലും

0

കൊച്ചി : ഹോണറിന്‍റെ ഏറ്റവും പുതിയ ഹോണര്‍ 10ലൈറ്റ് കേരളത്തിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ സ്റ്റോറുകളില്‍ കൂടി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. അവതരിപ്പിച്ചതുമുതല്‍ ഫ്ലിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കൂടി മാത്രം വിറ്റഴിച്ചുകൊണ്ടിരുന്ന സ്മാര്‍ട്‌ഫോണ്‍ ഇതോടെ ഓഫ് ലൈനിലും വിപണിയിലും ലഭ്യമാകും. 24എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ്പ് ഡിസ്പ്ലേ യും അടങ്ങിയ ഫോണ്‍ സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. എന്നീ നിറങ്ങളില്‍ ലഭ്യമാണ്.6ജിബി റാമും 64ജിബി ഇന്റെര്‍ണല്‍ മെമ്മറിയും അടങ്ങിയ ഫോണിന് 17,999രൂപയുമാണ് വില. 24എംപി എഐ സെല്‍ഫി ക്യാമറയും, മുന്‍, പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ ടെക്നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0, ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.91ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതത്തോടും 6.21ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവ ഒരു മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. ടിയുവി സെര്‍ട്ടിഫൈഡ് ഐ കെയര്‍ മോഡ് ഉപയോക്താക്കളുടെ കണ്ണുകളെ ദോഷകരമാകുന്ന നീല വെളിച്ചത്തില്‍ നിന്നും സംരക്ഷിക്കുന്നു.എ ഐ ഇന്റലിജന്റ് ഷോപ്പിംഗ്, ആഹാരത്തിലെ കലോറി മനസിലാക്കുവാന്‍ നൂതന കലോറി ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ, എഐ എന്‍ ഹാന്സ്ഡ് കാള്‍, വൈഫൈ ബ്രിഡ്ജ്, പേടിയം പേ, അപ്പ് അസിസ്റ്റന്റ്, ഡ്യൂവല്‍ വോള്‍ട്ടെ, എഐ സ്മാര്‍ട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷന്‍, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്, സ്മാര്‍ട്ട് ട്രിപ്പിള്‍ ബ്ലൂട്ടൂത് കണക്ഷന്‍, ബൈക്ക് റൈഡര്‍മാര്‍ക്കായി പ്രത്യേക റൈഡ് മോഡ്. പാര്‍ട്ടി മോഡ്, എന്നിവയും ഹോണര്‍ 10ലൈറ്റിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

Share.

About Author

Comments are closed.