സിപിഎം ബിജെപി അക്രമങ്ങള്‍ക്ക് ഇന്നും അയവില്ല. ബിജെപി ജില്ല പ്രസിഡന്റ് രഞ്ജിത്തിന്റെ വീടിനു നേരെ പുലര്‍ച്ചെ ഒന്നരയോടെ ബോംബേറുണ്ടായി. ബോംബേറില്‍ ആര്‍ക്കും പരുക്കില്ല. കണ്ണൂര്‍ അഴീക്കോട്ടെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് പതിമൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. രാത്രിയില്‍ താളിക്കാവിലും പള്ളിക്കുന്നിലും ബോംബേറുണ്ടായി. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അക്രമം തടയാന്‍ അഴീക്കോട് മണ്ഡലത്തില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിന്റെ മറവില്‍ വീടുകളില്‍ മോഷണം നടന്നതായും പരാതിയുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ട് ബിജെപി പ്രവര്‍ത്തകരെ ജില്ലാആശുപത്രിയിലും രണ്ട് സിപിഎം പ്രവര്‍ത്തകരെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. കാസര്‍കോടും തൃശൂരിലുമുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്
0
Share.