ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന് ഒരുക്കുന്ന അച്ചം എന്‍പത് മടമയടായുടെ ടീസര്‍ പുറത്തിറക്കി. വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമാ മോഹന്‍ നായികയാകുന്ന ചിത്രമാണ് അച്ചം എന്‍പത് മടമയടാ.
വിണ്ണൈത്താണ്ടി വരുവായയ്ക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് അച്ചം എന്‍പത് മടമയടായ്ക്ക്. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാന്‍ മക്ആര്തറാണ് ഛായാഗ്രാഹകന്‍. ഗൗതം മേനോന്റെ ബാനറായ ഫോട്ടോണ്‍ കഥാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്
.