നസീറിന്‍റെ ഹ്രസ്വ ചിത്രം കോപ്പിയടി; ആരോപണവുമായി സംവിധായകൻ

0

കോട്ടയം നസീർ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കുട്ടിച്ചൻ കോപ്പിയടിയെന്ന ആരോപണവുമായി സംവിധായകൻ സുദേവൻ പെരിങ്ങോട് രംഗത്ത്. താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്.പെയ്‌സ് ട്രസ്ററ് നിർമിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്‍റെ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. സുദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ശ്രീ:കോട്ടയം നസീർ അറിയുവാൻ. അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്.പെയ്‌സ് ട്രസ്ററ് നിർമിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്‍റെ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്..ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല…എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.
ശ്രീ :കോട്ടയം നസീർ അറിയുവാൻ .
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നുഎന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവൻ

Share.

About Author

Comments are closed.