കന്നഡ എഴുത്തുകാരന് എം.എം കാല്ബര്ഗയെ വെടിവെച്ചു കൊന്നു

0

1938ല് ബീജാപ്പൂരിലെ യാരാഗല് ഗ്രാമത്തില് ജനിച്ച അദ്ദേഹം കര്ണാടക സര്വകലാശായതില് കന്നട അധ്യാപകനായിരുന്നു. വചന സാഹിത്യത്തില് ഗവേഷണം നടത്തിയ അദ്ദേഹം മികച്ച പുരാലിഖിത പണ്ഡിതന് കൂടിയായിരുന്നു. കേന്ദ്ര, കര്ണാടക സാഹിത്യ അക്കാദമി അവാര്ഡ്, നൃപ തുംഗ അവാര്ഡ്, പമ്പ അവാര്ഡ് തുടങ്ങിയ പുരസ്കാരങ്ങള് ലഭിച്ചു.കഴിഞ്ഞ വര്ഷം ജുലൈയില് വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് കല്ബര്ഗി നടത്തിയ ചില പരാമര്ശങ്ങള്ക്ക് എതിരെ ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും രംഗത്തു വന്നിരുന്നു. കര്ണാടകയിലെ അന്ധവിശ്വാസ വിരുദ്ധ ബില്ലിന്റെ പശ്ചാത്തലത്തില് നടത്തിയ ഒരു ചടങ്ങില് യു.ആര് അനന്തമൂര്ത്തിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്ശം ഹിന്ദു വികാരങ്ങള് വ്രണപ്പെടുത്തിയതായായിരുന്നു ആരോപണം. വിഗ്രഹങ്ങള്ക്കു മേല് മൂത്രമൊഴിക്കുന്നതില് ഒരു തെറ്റുമില്ലെന്നും വിഗ്രഹങ്ങള്ക്ക് ശക്തിയില്ലെന്ന് തെളിയിക്കാന് യു.ആര് അനന്തമൂര്ത്തി തന്നെ വിഗ്രഹങ്ങളില് മൂത്രമൊഴിച്ചിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം. ഇതിനെ തുടര്ന്ന് ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്തും അദ്ദേഹത്തിന്റെ കോലം പലയിടത്തും കത്തിക്കുകയും കല്ബര്ഗിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ അദ്ദേഹത്തിന് എതിരെ വധഭീഷണി ഉയര്ന്നിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഏര്പ്പെടുത്തിയത്. രണ്ട് സായുധ പൊലീസുകാര് അദ്ദേഹത്തിന്റെ വീട്ടില് കാവലുണ്ടായിരുന്നു. ഈയടുത്താണ്, പ്രശ്നങ്ങളൊക്കെ തണുത്ത സാഹചര്യത്തില് ഇനി പൊലീസ് സംരക്ഷണം വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള് അറിയിച്ചു.CRIMEപുരാതന വചന സാഹചിത്യത്തെ കുറിച്ച് നടത്തിയ ഗവേഷണമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പുരാതന ശിലാ ലിഖിതങ്ങളിലെ ലിപികള് വായിക്കാന് പഠിച്ച അദ്ദേഹം അത്തരം രേഖകളില് ഗവേഷണം നടത്തി സുപ്രധാനമായ പല കണ്ടെത്തലുകളും നടത്തിയിരുന്നു. ഇവയില് പലതും സാമ്പ്രദായിക കന്നഡ ചരിത്ര പുസ്തകങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില് വെല്ലുവിളിക്കുന്നതായിരുന്നു. ജാതി, സമുദായം, പുരാ വിജ്ഞാനീയം എന്നിവയെക്കുറിച്ച് പുതിയ അറിവുകള് നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്. ഈ രേഖകളുടെ അടിസ്ഥാനത്തില് അദ്ദേഹം രചിച്ച മാര്ഗ ഒന്ന് എന്ന പുസ്തകം ഏറെ വിവാദമുണ്ടാക്കിയിരുന്നു. വീരശൈവ വിഭാഗക്കാര് ദിവ്യനായി കരുതുന്ന ബസവയെയും കുടുംബത്തെയും കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളായിരുന്നു കോളിളക്കം സൃഷ്ടിച്ചത്. പുസ്തകം പിന്വലിച്ച് മാപ്പ്പറയണമെന്ന് വീരശൈവ സമുദായം ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എതിരെ വധഭീഷണി അടക്കമുണ്ടായി. തുടര്ന്ന് പുസ്തകം പിന്വലിക്കുകയും വിവാദ പരാമര്ശങ്ങളില് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തന്റെ കുടുംബാംഗങ്ങളുടെ ജീവന് രക്ഷിക്കാനായിരുന്നുവെന്നും തന്റെ ബൌദ്ധിക ആത്മഹത്യയായിരുന്നു അതെന്നും പിന്നീട് ഒരു അഭിമുഖത്തില് അദ്ദേഹം പറഞ്ഞിരുന്നു.

Share.

About Author

Comments are closed.