ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു

0

ദില്ലി: ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു. പരിഷ്കരിച്ച പുതിയ പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റ ലഭിക്കും. നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. എന്നാൽ, പ്ലാനിന്‍റെ കാലാവധി കുറച്ചിട്ടുണ്ട്. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോർട്ട്. ഇറോസ് നൗ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.ഇറോസ് നൗ കണ്ടന്റ് ലഭിക്കാൻ ഉപഭോക്താക്കൾ ഇറോസ് നൗ ആപ് ഡൗൺലോഡ് ചെയ്ത് ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. ഇറോസ് നൗ കണ്ടന്‍റ് ബിഎസ്എൻഎല്ലിന്റെ 78, 333, 444 പ്രീപെയ്ഡ് റീചാർജുകളിലും ലഭ്യമാണ്.

Share.

About Author

Comments are closed.