ഭാരതത്തിന് അഭിമാന നിമിഷമൊരുക്കി ഇനി സുഖോയ് പറക്കും ഒന്നല്ല ,അഞ്ച് ബ്രഹ്മോസ് മിസൈലുകളും വഹിച്ച്

0

ഭാരതത്തിന് അഭിമാന നിമിഷമൊരുക്കി ഇനി സുഖോയ് പറക്കും ഒന്നല്ല ,അഞ്ച് ബ്രഹ്മോസ് മിസൈലുകളും വഹിച്ച്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും,റഷ്യയും സംയുക്തമായി നടത്തുന്ന പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജെവി ചീഫ് മാനേജർ പ്രവീൺ പഥക് എയ്റോ ഇന്ത്യ പ്രദർശനത്തിൽ പറഞ്ഞു.നിലവിൽ ചട്ടക്കൂടിൽ ഘടിപ്പിച്ച ഒരു ബ്രഹ്മോസ് മിസൈലുമായാണ് സുഖോയ് പറക്കുന്നത്.എന്നാൽ ഇനി ഇരു ചിറകുകളിലുമായി നാലു ബ്രഹ്മോസ് മിസൈലുകളും,ചട്ടക്കൂടിനുള്ളിൽ ഒരു ബ്രഹ്മോസ് മിസൈലുമായാകും, സുഖോയ് പറക്കുക.ഇതിനായി സുഖോയിലെ നിലവിലെ സജ്ജീകരണങ്ങളും വർദ്ധിപ്പിക്കും.ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം..ഇന്ത്യ–റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ.3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്

Share.

About Author

Comments are closed.