സൗ​ദി റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ലു​ലു​ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു

0

ന്യൂ​ഡ​ല്‍ഹി: സൗ​ദി റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ലു​ലു​ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്ബി​ൻ സ​ല്‍മാ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ല്‍ഹി​യി​ൽ ന​ട​ന്ന ഇ​ന്ത്യാ സൗ​ദി ബി​സി​ന​സ് ഫോ​റ​ത്തി​ൽ വ​ച്ചാ​ണ് ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ൻ എം.​എ. യൂ​സ​ഫ​ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സൗ​ദി​യി​ലെ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ ലു​ലു ഗ്രൂ​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും, നി​ക്ഷേ​പ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള വി​ശ​ദാം​ശാ​ങ്ങ​ൾ യൂ​സ​ഫ​ലി ഫോ​റ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി​യി​ലെ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം വ​ര്‍ധി​പ്പി​ക്കു​വാ​ൻ ഗ്രൂ​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും യൂ​സ​ഫ​ലി അ​റി​യി​ച്ചു. സൗ​ദി​യി​ൽ ഇ​തി​ന​കം 15 ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ളു​ള്ള ലു​ലു 2020 ആ​കു​മ്പോ​ഴേ​ക്കും20 ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ൾ കൂ​ടി പു​തു​താ​യി ആ​രം​ഭി​ക്കും. 100 കോ​ടി റി​യാ​ൽ നി​ക്ഷേ​പ​ത്തി​ലാ​യി​രി​ക്കും പു​തി​യ ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.ഇ​തി​ന​കം നി​ക്ഷേ​പി​ച്ച 100 കോ​ടി റി​യാ​ലി​ന് പു​റ​മേ​യാ​ണി​ത്. 2020 ആ​കു​മ്പോ​ള്‍ ലു​ലു​വി​ന്‍റെ സൗ​ദി​യി​ലെ ആ​കെ മു​ത​ൽ മു​ട​ക്ക് ര​ണ്ട് ബി​ല്യ​ണ്‍ റി​യാ​ലാ​കും (200കോ​ടി റി​യാ​ല്‍). ഇ​ത് കൂ​ടാ​തെ കി​ങ് അ​ബ്ദു​ള്ള എ​ക്ക​ണോ​മി​ക് സി​റ്റി​യി​ല്‍ 200 മി​ല്യ​ണ്‍ സൗ​ദി റി​യാ​ലി​ല്‍ നി​ക്ഷേ​പ​ത്തി​ല്‍ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ലോ​ജി​സ്റ്റി​ക് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​വാ​നും ഗ്രൂ​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ലെ റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ പ്ര​ദാ​നം ചെ​യ്യാ​നും ഇ​ത് ഉ​പ​ക​രി​ക്കും.സൗ​ദി​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​കെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ 40 ശ​ത​മാ​ന​വും സൗ​ദി​ക​ളാ​ണ് ലു​ലു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും യൂ​സ​ഫ​ലി അ​റി​യി​ച്ചു. 2020 ഓ​ടെ ലു​ലു​വി​ലെ സൗ​ദി സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 5000 ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ സൗ​ദി അ​രാം കോ​യു​ടെ 15 സു​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ളു​ടെ ചു​മ​ത​ല ലു​ലു​വാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സൗ​ദി ദേ​ശീ​യ സു​ര​ക്ഷാ വി​ഭാ​ഗ​മാ​യ നാ​ഷ​ണ​ൽ ഗാ​ര്‍ഡി​ന്‍റെ ക്യാം​പു​ക​ളി​ൽ ഷോ​പ്പി​ങ് സെ​ന്‍റ​റു​ക​ളും സൂ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ളും ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യും ലു​ലു​വി​നാ​ണ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ബ​ഹു​മാ​നാ​ര്‍ത്ഥം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ല്‍ ഒ​രു​ക്കി​യ ഉ​ച്ച​വി​രു​ന്നി​ലും യൂ​സ​ഫ​ലി പ​ങ്കെ​ടു​ത്തു

Share.

About Author

Comments are closed.