പൃഥ്വിക്ക് പകരമോ ‘മധുരരാജ’യില്‍ ജയ്

0

പോക്കിരിരാജ’ പോലെയുള്ള മാസ് എന്റര്‍ടെയ്‌നറുകളില്‍ അഭിനയിക്കാന്‍ തനിക്ക് എക്കാലവും താല്‍പര്യമുണ്ടെന്നും ‘മധുരരാജ’യിലേക്ക് തന്നെ വിളിക്കാത്തതിനാലാണ് അഭിനയിക്കാഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പോക്കിരിരാജയില്‍ മമ്മൂട്ടി അവതരിപ്പിച്ച ‘രാജ’യുടെ അനുജന്‍ ‘സൂര്യ നാരായണനാ’യിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രം. ‘മധുരരാജ’യുടെ പുറത്തുവന്ന ഏറ്റവും പുതിയ പോസ്റ്റര്‍ ഒരു കൗതുകവുമായാണ് എത്തിയിരിക്കുന്നത്.’മധുരരാജ’യുടെ ഇതുവരെ പുറത്തുവന്ന പബ്ലിസിറ്റി മെറ്റീരിയലുകളില്‍ മമ്മൂട്ടിയെ കൂടാതെ ഒരു നടന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പുതിയ പോസ്റ്ററില്‍. തമിഴ് യുവതാരം ജയ് ആണ് ‘മധുരരാജ’ പോസ്റ്ററില്‍. എന്നാല്‍ കഥാപാത്രത്തെ സംബന്ധിച്ച് ഒരു വിശദാംശവും പുറത്തുവിട്ടിട്ടില്ല അണിയറക്കാര്‍. എന്നാല്‍ പോക്കിരിരാജയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായിരിക്കാം ഇവിടെ ജയ് അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഓഡിയോയും മോഷന്‍ പോസ്റ്ററും ഇന്ന് രാത്രി പുറത്തിറക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞിട്ടുണ്ട്.മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഇരുവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.

Share.

About Author

Comments are closed.