മാളയില്‍ യുവാവ് എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

0

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ യുവാവ് എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകനൊത്ത് താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന്‍ വീട്ടില്‍ നിന്നും പുറത്ത് പോയ തക്കം നോക്ക് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.വീടിനകത്തേയ്ക്കു കടന്ന യുവാവ് കടന്ന് പിടിച്ചു. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകി. പൊലീസ് അമ്പേഷണം ആരംഭിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെട്ട യുവാവ് ഒളിവിലാണ്.

Share.

About Author

Comments are closed.