മാടമ്പിത്തരം കൈയില്‍ വെച്ചാല്‍ മതി: എന്‍എസ്എസ്സിനെതിരെ കോടിയേരി

0

ആലപ്പുഴ: എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. എന്‍എസ്എസിന്റെ മാടമ്പിത്തരം കൈയില്‍ വെച്ചാല്‍ മതിയെന്നും അവരുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പണ്ടുകാലത്തെ തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിനെന്നും അദ്ദേഹം പറഞ്ഞു. ചില സമുദായ സംഘടനകളുടെ നേതാക്കള്‍ മാത്രമേ ഞങ്ങളെ എതിര്‍ക്കുന്നുള്ളു. എല്ലാ സമുദായ സംഘടനകളിലെയും സാധാരണക്കാരായ ജനങ്ങള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ ഇടതുപക്ഷത്തിന്റെ കൂടെയാണെന്നും ഇടതുപക്ഷത്തിന്റെ ശക്തിയാണ് ഇതെന്നും കോടിയേരി പറഞ്ഞു.എന്‍എസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ, മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതികേടോ സിപിഎമ്മിനില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്‍എസ്എസിന്റെ മാടമ്പിത്തരം കൈയില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. സവര്‍ണ മേധാവികളുടെ നിലപാടാണ് എന്‍എസ്എസിന്. ഇവരുടെ രാഷ്ട്രീയ നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.എന്‍എസ്എസ് മുന്‍കാലത്തും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിലപാടുകളെന്നും കോടിയേരി പറഞ്ഞു. ഇത്തരം ശബ്ദത്തെയൊന്നും സിപിഎം അംഗീകരിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ ഉള്ള ഒരു സംഘടന ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആ വെല്ലുവിളി നേരിട്ടിട്ടുമുണ്ട്. അവര്‍ ഉള്‍പ്പെടുന്ന മുന്നണിയെ തോല്‍പ്പിച്ച് 1986ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത്. ഇത്തരം ഇടപെടലുകള്‍ മുമ്പും അവര്‍ നടത്തിയിട്ടുണ്ട്. അതിനെ നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുമുണ്ട്- അദ്ദേഹം പറഞ്ഞു.

Share.

About Author

Comments are closed.