നടി മുക്ത വിവാഹിതയായി

0

സിനിമാ നടി മുക്ത വിവാഹിതയായി. ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയെ മിന്നുകെട്ടിയത്. കൊച്ചി ഇടപള്ളി സെന്റ് ജോര്ജ് പള്ളിയിലായിരുന്നു വിവാഹം. പരമ്പരാഗത ക്രൈസ്തവ വേഷമിട്ടാണ് വധൂവരന്മാരെത്തിയത്. ചട്ടയും മുണ്ടുമണിഞ്ഞ് മുക്ത. തൂവെള്ള മുണ്ടും ഷര്ട്ടും ഷാളുമണിഞ്ഞ് സഹോദരിയും ഗായികയുമായ റിമിടോമിക്കൊപ്പമാണ് റിങ്കു എത്തിയത്. മാര്ഗംകളി വേഷമണിഞ്ഞ തോഴിമാര്ക്കൊപ്പം ഒാലക്കുട ചൂടി ഇരുവരും പള്ളിയിലേക്ക്. പിന്നെ മിന്നുകെട്ട്. അടുത്ത സുഹൃത്തുക്കളുംബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില് പങ്കെടുത്തത്. ലാല് ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമായിരുന്നു. കൊച്ചിയില് ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമയാണ് റിങ്കു ടോമി.

Share.

About Author

Comments are closed.