കണ്ണൂരിൽ ബോംബേറ്; മൂന്ന് ബിജെപി പ്രവര്ത്തകര്ക്ക് പരുക്കേറ്റു

0

കണ്ണൂര് താളിക്കാവിലും പള്ളിക്കുന്നിലും ബോംബേറ്. മൂന്ന് ബിജെപി പ്രവര്ത്തകര്ക്ക് പരുക്കേറ്റു. കാസര്കോട്ട് സിപിഎം പ്രവര്ത്തകനും തൃശൂരില് ബിജെപി പ്രവര്ത്തകനും കൊല്ലപ്പെട്ടതിനു പിന്നാലെ കണ്ണൂരില് അഴീക്കോടും തൊടുപുഴയിലും സി.പി.എം.ബി.ജെ.പി സംഘര്ഷം നടന്നിരുന്നു. കണ്ണൂരില് രണ്ട് സി.പി.എം പ്രവര്ത്തകര്ക്കും തൊടുപുഴയില് രണ്ട് ആര്.എസ്.എസ് പ്രവര്ത്തകര്ക്കും വെട്ടേറ്റിരുന്നു. കൊലപാതകങ്ങളുമായിബന്ധപ്പെട്ട് കാസര്കോട്ട് ഒരു ബിജെപി പ്രവര്ത്തകനും തൃശൂരില് രണ്ട് സിപിഎം പ്രവര്ത്തകരും പൊലീസ് പിടിയിലായി.
കണ്ണൂര് അഴീക്കോട്ട് സി.പി.എം അനുഭാവികളായ പതിനൊന്നുപേരുടെ വീടുകള്ക്ക് േനരെയാണ് ആക്രമണമുണ്ടായത്. സി.പിഎം ബ്രാഞ്ച് കമ്മിറ്റി ഒാഫീസുകള്ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ രണ്ട് സിപിഎം പ്രവര്ത്തകരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. ആക്രമണത്തില് പ്രതിഷേധിച്ച് അഴീക്കോട് മണ്ഡലത്തില് വൈകിട്ട് ആറുമണിവരെ എല്.ഡി.എഫ് ഹര്ത്താല് ആചരിക്കുന്നുണ്ടായിരുന്നു. ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു. ഹർത്താലിനു ശേഷം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ബോംബേറെന്ന് സംശയിക്കുന്നു. കൂടുതൽ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോംബേറ് നടന്ന സ്ഥലത്തെ ക്രമസമാധാന നില പൊലീസ് പുനസ്ഥാപിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.