അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ബന്ധു വെട്ടേറ്റു മരിച്ചു

0

അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ട ബന്ധു വെട്ടേറ്റു മരിച്ചു. അടിമാലി ലക്ഷ്മിഭവനിൽ മുരളീധരൻ ആണു മരിച്ചത്. മുരളീധരനെ വെട്ടിയ മുനിയറ തിങ്കൾക്കാട് തങ്കപ്പനെ പരുക്കുകളോടെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കപ്പനും മകനും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടപ്പോഴാണു മുരളീധരനു വെട്ടേറ്റത്. ഇന്നലെ അർധരാത്രിയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ തങ്കപ്പനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്കപ്പന്റെ അമ്മാവന്റെ മകനാണു കൊല്ലപ്പെട്ട മുരളീധരൻ.murder.jpg.image.576.432

Share.

About Author

Comments are closed.