. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. കാസർകോട് കാഞ്ഞങ്ങാട് കൊളവയലിലും സി.പി.എം ബി.ജെ.പി സംഘര്‍ഷം. നാലുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. കാഞ്ഞങ്ങാട് കൊളവയലില്‍ ബി.ജെ.പി.സംഘടിപ്പിച്ച ഓണാഘോഷങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷിജു, ശ്രീജേഷ്, രതീഷ്, ശ്രീജിത്ത് എന്നിവര്‍ക്ക് സംഭവത്തില്‍ കുത്തേറ്റു. മൂന്ന് പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ശ്രീജേഷിന്റെ നില ഗുരുതരമാണ്.
അതേസമയം, തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്ത്തകന് അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അഭിലാഷിന്റെ അയല്‍വാസികളും പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുമായ രാജന്, ഡെന്നീസ്, ശിവദാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന ഇവരെ ഇരിങ്ങാലക്കുട റയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇവരുള്‍പ്പെടുന്ന ഏഴംഗസംഘമാണ് കൊല നടത്തിയതെന്നാണ് അഭിലാഷിനൊപ്പം ആക്രമിക്കപ്പെട്ട സതീഷ് പൊലീസിന് നല്കിയ മൊഴി. സി.പി.എം പ്രവര്‍ത്തകരായ ഷാന്റോ, ജിത്തു എന്നിവരെ ആദ്യദിവസം തന്നെ പിടികൂടിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെ അഞ്ച് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കണ്ണൂരില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസ് സേനയെ ജില്ലയില്‍ വിന്യസിക്കും. റെയ്ഡുകള്‍ക്ക് ദ്രുതകര്‍മസേനയേയും ഉപയോഗിക്കും. നൂറു പേരടങ്ങുന്ന ഒരു കമ്പനി സേന ഇന്ന് രാത്രിയോടെ ജില്ലയിലെത്തും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം കനത്ത സുരക്ഷയൊരുക്കിയിട്ടും സംഘര്‍ഷങ്ങള്‍ വ്യാപിച്ചതോടെയാണ് കൂടുതല്‍ സേനയെ ജില്ലയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തിന്റെ വീടിന് നേര്‍ക്കും മറ്റു ഏഴ് ബിജെപി, സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് േനരെയും ബോംബേറുണ്ടായി.
കാസർകോട് നാല് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു
0
Share.