തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബിജെപി പ്രവര്ത്തകന് അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അഭിലാഷിന്റെ അയല്‍വാസികളും പ്രാദേശിക സിപിഎം പ്രവര്‍ത്തകരുമായ രാജന് , ഡെന്നീസ്, ശിവദാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന ഇവരെ ഇരിങ്ങാലക്കുട റയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് പിടികൂടിയത്.
ഇവരുള്‍പ്പെടുന്ന ഏഴംഗസംഘമാണ് കൊല നടത്തിയതെന്നാണ് അഭിലാഷിനൊപ്പം ആക്രമിക്കപ്പെട്ട സതീഷ് പൊലീസിന് നല്കിയ മൊഴി. സിപിഎം പ്രവര്‍ത്തകരായ ഷാന്റോ, ജിത്തു എന്നിവരെ ആദ്യ ദിവസം തന്നെ പിടികൂടിയിരുന്നു. ഇതോടെ പിടിയിലായവരുടെയെണ്ണം അഞ്ചായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെ അഞ്ച് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തിരുവോണദിവസം സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വാസുപുരം സ്വദേശി അഭിലാഷാണ് കൊല്ലപ്പെട്ടത്.
ബിജെപി പ്രവർത്തകന്റെ കൊലപാതകം: 3 സിപിഎം പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലെടുത്തു.
0
Share.