നവംബറില് തദ്ദേശ തിരഞ്ഞെടുപ്പ്

0

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര് അവസാനം തിരഞ്ഞെടുപ്പ് നടത്താന് സര്ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മില് ധാരണയായി. പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര് കോര്പ്പറേഷനിലും ഉള്പ്പെടെയാണ് തിരഞ്ഞെടുപ്പ്.എന്നാല് അന്തിമതീരുമാനം ഹൈക്കോടതിയുടെ വിധിക്കനുസരിച്ചായിരിക്കും. സപ്തംബര് മൂന്നിനാണ് കോടതി കേസ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിനെച്ചൊല്ലി സര്ക്കാരും കമ്മിഷനും തമ്മിലുണ്ടായ നീണ്ട തര്ക്കമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര് കോര്പ്പറേഷനിലും മാത്രമായിരിക്കും പുനഃക്രമീകരിച്ച വാര്ഡുകള് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്. മറ്റെല്ലായിടത്തും 2010ലെ വാര്ഡുകള് അതേപടി നിലനില്ക്കും.Breaking_news-620x3301തിരഞ്ഞെടുപ്പ് കമ്മിഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ച സര്ക്കാര് ഹൈക്കോടതിയില് സത്യവാങ്മൂലം നല്കും. നവംബര് 20 നുശേഷം ഏഴ് ജില്ലകളില് വീതം രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് നടത്തി ഡിസംബര് ഒന്നിന് ഭരണസമിതികള് ചുമതലയേല്ക്കും.

Share.

About Author

Comments are closed.