ഓണം വാരാഘോഷത്തിന് സമാപനം

0

പതിനായിരങ്ങളെ ആഹ്ലാദാവേശത്തില് ആറാടിച്ച ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനം. നഗരവീഥികളില് ദൃശ്യവിസ്മയം തീര്ത്താണ് മണിക്കൂറുകള് നീണ്ട സാംസ്കാരിക ഘോഷയാത്രയ്ക്ക് തിരശീല വീണത്. വെള്ളയമ്പലം മാനവീയം വീഥിയിലെ പവലിയനില് ഗവര്ണര് ജസ്റ്റിസ് പി സദാശിവം ഫ്ലാഗ് ഓഫ് ചെയ്തതോടെ നിറപ്പകിട്ടാര്ന്ന ഘോഷയാത്രയ്ക്ക് തുടക്കം. പിന്നെ നഗര വീഥികള് സാക്ഷ്യം വഹിച്ചത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തനിയാവര്ത്തനത്തിന്. വൈവിധ്യ വേഷങ്ങളില് നിരത്തില് അണിനിരന്നത് 300 ലധികം കലാകാരന്മാര്.സമാകീലന വിഷയങ്ങള്ക്ക് ദൃശ്യാവിഷ്ക്കാരം നല്കിയ 90 ഫ്ലോട്ടുകള് കൂടി ഘോഷയാത്രയുടെ ഭാഗമായതോടെ കാണികളുടെ നയനങ്ങളില് മിന്നിമറഞ്ഞത് കാഴ്ചയുടെ സുന്ദര നിമിഷങ്ങള്. കേരളത്തിന്റെ തനതു കലാരൂപങ്ങളോട് കിടപിടിക്കുന്ന വൈവിധ്യങ്ങളുമായി ഇതര സംസ്ഥാനങ്ങളില് നിന്നുള്ള കലാകാരന്മാര് കൂടി നിരത്തു കീഴടക്കിയതോടെ ആഘോഷം അതിന്റെ പാരമ്യത്തില്.അപൂര്വ്വ കാഴ്ചകളെ ആവോളം ആസ്വദിച്ച് വിെഎപി പവലിയനില് കേന്ദ്ര മന്ത്രിമാരായ നിതിന് ഗഡ്ഗരിയും പൊന്രാധാകൃഷ്ണനും ഉള്പ്പടെയുളള പ്രമുഖര്. ഒടുവില് മനസുകളില് കാഴ്ചയുടെ വസന്തം പെയ്തിയങ്ങിയ സംതൃപ്തിയോടെ പതിനായിരങ്ങള്ക്ക് മടക്കം

Share.

About Author

Comments are closed.