പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയില്‍ കീഴ്വന്മഴി പള്ളിയോടം ജലരാജാക്കന്മാരായി. ബി ബാച്ചില്‍ കീക്കൊഴൂരാണ് ഒന്നാമതെത്തിയത്. പമ്പയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു മത്സരങ്ങള്‍. ഭക്തിയും പാരമ്പര്യവും പൈതൃകവും ഒന്നുപോലെ ഒത്തുചേര്‍ന്ന ആറന്മുള ഉത്രട്ടാതി ജലമേളയിലാണ് കീഴ്വന്മഴി പള്ളിയോടം ജേതാക്കളായത്. ആവേശകരമായ ഫൈനലില്‍ ഇടനാട്, നെല്ലിക്കല്‍, ഓതറ പള്ളിയോടങ്ങളെ പിന്തള്ളിയാണ് കീഴ്വന്മഴി എ ബാച്ചിലെ ജേതാക്കളായത്.2006ല്‍ പുതിയ പള്ളിയോടം നിര്‍മ്മിച്ചശേഷം ആദ്യമായാണ് കീഴ്വന്മഴി ജലരാജാക്കന്മാരാകുന്നത്. ബി ബാച്ചില്‍ കീക്കൊഴൂര്‍ ഒന്നാമതെത്തി. അത്യന്തം വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ആര്‍പ്പുവിളികളുമായി ആവേശം പകരാന്‍ ആയിരങ്ങളാണ് പമ്പയുടെ ഇരുകരകളിലും ഒത്തുകൂടിയത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയാണ് ജലമേള ഉദ്ഘാടനം ചെയ്തത്. അമരച്ചാര്‍ത്തും ആടയാഭരണങ്ങളുമായി പന്പയെ നിറച്ചാര്‍ത്തണിയിച്ച ജലഘോഷയാത്രയോടെയായിരുന്നു ജലോത്സവത്തിന് തുടക്കമായത്
ആറന്മുള ഉതൃട്ടാതി ജലമേളയില്‍ കീഴ്വന്മഴി പള്ളിയോടം ജലരാജാവ്
0
Share.