തിരുവനന്തപുരത്ത് നിന്നു കൊച്ചിക്ക് യാത്രാക്കൂലി 700 രൂപ, പ്രതിദിനം ഒരു സര്വീസ്

0

കടല്യാത്രാ സ്വപ്നം വൈകാതെ യാഥാര്ഥ്യമാകും. കേരള തീരത്തു യാത്രാക്കപ്പല് സര്വീസ് നടത്താന് തുറമുഖ വകുപ്പ് ടെന്ഡര് ക്ഷണിച്ചു. തിരുവനന്തപുരത്തുനിന്നു കപ്പലില് കൊച്ചി വരെ യാത്ര ചെയ്യാന് നാലു മണിക്കൂര്. ശീതീകരിച്ച കപ്പലില് യാത്രാക്കൂലി 700 രൂപ. കൊച്ചി -കോഴിക്കോട് പാതയിലും 700 – 800 രൂപയായിരിക്കും നിരക്ക്. യാത്രാസമയം മൂന്നര മണിക്കൂര്. ആദ്യഘട്ടത്തില് കൊച്ചി – തിരുവനന്തപുരം, കൊച്ചി – കോഴിക്കോട് പാതകളിലാണ് സര്വീസ് ആരംഭിക്കുന്നതെന്നു തുറമുഖ വകുപ്പ് ഡയറക്ടര് പി.ഐ. ഷേക് പരിത് പറഞ്ഞു. തുടക്കത്തില് പ്രതിദിനം ഒരു സര്വീസാണു ലക്ഷ്യമിടുന്നത്. 75 മുതല് 100 വരെ യാത്രക്കാര്ക്കു സഞ്ചരിക്കാനാകും. 50 കിലോമീറ്ററായിരിക്കും വേഗം. തീരത്തു നിന്നു 12 നോട്ടിക്കല് മൈല് അകലെക്കൂടിയാണ് സര്വീസ്. നാറ്റ്പാക് സാധ്യതാ പഠനം നടത്തിയിരുന്നു. കരാര് ഏറ്റെടുക്കുന്നവര്ക്ക് ആദ്യഘട്ടത്തില് സര്ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. വിവിധ രാജ്യാന്തര കമ്പനികള് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കൊല്ലത്തു നിന്നു ലക്ഷദ്വീപിലേക്കു യാത്രാക്കപ്പല് സര്വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഖദീജ, ഹംസത്ത് എന്നീ കപ്പലുകള് വാടകയ്ക്കു നല്കാമെന്ന് ലക്ഷദ്വീപ് സര്ക്കാര് അറിയിച്ചിരുന്നു. ഈ കപ്പലുകള് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര് പരിശോധിച്ചു. ലക്ഷദ്വീപ് സര്ക്കാര് തന്നെ സര്വീസ് നടത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. തീരദേശ കപ്പല് സര്വീസിനുള്ള തുറമുഖ വകുപ്പിന്റെ ടെന്ഡറില് കേരളതീരത്തിനു പുറത്തേക്കു സര്വീസ് നടത്താന് കഴിയുന്ന കപ്പലുകള് പങ്കെടുത്താല് അവയെ ലക്ഷദ്വീപ് സര്വീസിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു

Share.

About Author

Comments are closed.