മാവോയിസ്റ്റ് നേതാവടക്കം അഞ്ചുപേരെ തമിഴ്നാട് – ആന്ധ്രാപോലീസും കേരളാ പോലീസും ചേര്‍ന്നു പിടികൂടി. കണ്ണന് വീരമണി എന്ന ഈശ്വരന് മലയാളിയായ അനൂപ് എന്നിവരെ കോയന്പത്തൂര്‍ കരുമറ്റം പെട്ടിയില്‍ വച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ രൂപേഷ് ആദ്യകാലത്ത് സി.പി.എമ്മിന്റെ ജനശക്തി എന്ന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ജനശക്തിയുമായി തെറ്റിപിരിഞ്ഞ് സി.പി.ഐ(എം.എല്‍) ന്റെ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി. രൂപേഷിനും ഭാര്യക്കും എതിരായി 20 ഓളം കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്., നിരവധി കേസുകളില്‍ പ്രതിയായ ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റമടക്കം കേസ് നിലവിലുണ്ട്. സി.പി.ഐ.(എം.എല്‍)ന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത് രൂപേഷാണ്. ഭാര്യ ഷൈന നിയമവിരുദ ധാരിയാണ്. കൂടാതെ ഇവര്‍ ഹൈക്കോടതി ജീവനക്കാരിയുമായിരുന്നു. രൂപേഷ് ഭാര്യ ഷൈനയും ചേര്‍ന്നു മല്ലുരാജ റെഡ്ഡിയേയും ഭാര്യയേയും കേരളത്തില്‍ ഒളിവില്‍ താമസിപ്പിക്കുവാന്‍ സൗകര്യമൊരുക്കി കൊടുത്തതോടുകൂടിയാണ് ഇവരെ പുറംലോകം അറിഞ്ഞു തുടങ്ങിയത്. വാടാനപ്പള്ളി രാമചന്ദ്രന്റേയും സുമയുടേയും മകനായി ജനിച്ച രൂപേഷ് നാട്ടിക എസ്.എന്‍. കോളേജില്‍ നിന്നും ബിരുദവും നിയമബിരുദവും നേടി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ ഗറില്ല വിഭാഗത്തിന്റെ ചുമതലയുള്ള ആളും മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി യംഗവുമാണ് ഷൈന. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.
റിപ്പോര്‍ട്ട് – ഇന്ദു ശ്രീകുമാര്‍