സൗദിയില്‍ ദമാം.അല്‍ഖോബാര്‍ ഹൈവെയില്‍ അരാംകൊ താമസ സമുച്ചയത്തിലുണ്ടായ -അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 219 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വിവിധ രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പെത്. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. മുപ്പതോളം അഗ്നിശമന യൂണിറ്റുകള്‍ മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലും വാതിലും പൊളിച്ച് രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററും രംഗത്തെത്തി. കിഴക്കന്‍ നഗരത്തിലെ റേഡിയം കോംപൌണ്ടിലെ താഴത്തെ നിലയ്ക്കാണ് തീപിടിച്ചത്.പിന്നീട് കെട്ടിടത്തിലൊട്ടാകെ പടരുകയായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കിയ അഗ്നിശമന സേന, പ്രദേശം തണുപ്പിക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടത്തിവരുന്നത്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും എണ്ണ ഉല്പാദക കമ്പനിയായ അരാംകോ അറിയിച്ചു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്നും ഇവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കമ്പനി അറിയിച്ചു. 77 രാജ്യങ്ങളില്‍നിന്നുള്ള 61,000 പേര് ജോലി ചെയ്യുന്ന കമ്പനിയാണിത്. മലയാളികള്‍ ഉള്‍പെടെ ഒട്ടേറെ ഇന്ത്യക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്
സൗദി അരാംകോയിലെ അഗ്നിബാധ: മരിച്ചവരുടെ എണ്ണം 11 ആയി
0
Share.