കോഴിക്കോട്ടെ കെഎസ്ആര്ടിസി ജീവനക്കാര് ഇന്നുമുതല്

0

കോഴിക്കോട് ജില്ലയിലെ കെ എസ് ആര് ടി സി ജീവനക്കാര് ഇന്നു മുതല് അനിശ്ചിതകാല സമരത്തിലേക്ക്. പാവങ്ങാട് ഡിപ്പോയിലെ 600ഓളം തൊഴിലാളികളാണ് സംയുക്ത തൊഴിലാളിയൂണിയന്റെ ആഭിമുഖ്യത്തില് സര്വീസുകള് ബഹിഷ്കരിക്കുക. ഇതോടെ ജില്ലയിലെ ദീര്ഘദൂര കെ എസ് ആര് ടിസി സര്വീസുകള് ഇന്നുമുതല് മുടങ്ങും.
ജില്ലയില് ആര്ഭാടപൂര്വം പുതിയ കെ എസ് ആര്ടിസി ടെവല്മിനല് തുടങ്ങി മാസങ്ങളായിട്ടും വേണ്ടത്ര സൗകര്യമൊരുക്കാത്തതിലും പാവങ്ങാട് ഡിപ്പോയിലെ അസൗകര്യത്തിന് പരിഹാരമാകാത്തതിലും പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. പാവങ്ങാട് ഡിപ്പോയില്നിന്നുള്ള 65ഓളം സര്വീസുകളാണ് അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുന്നത്. പ്രാഥമികാവശ്യങ്ങള്ക്കുപോലും സൗകര്യമില്ലാത്ത ഡിപ്പോയുടെ പരിമിതികള് പല തവണ വകുപ്പുമന്ത്രിയെ ധരിപ്പിച്ചിരുന്നെങ്കിലും പരിഹാരമായില്ലെന്നാണ് തൊഴിലാളികളുടെപരാതി. പ്രശ്നപരിഹാരത്തിന് സെപ്തംബര് 1 അന്തിമ തീയതിയായി പറഞ്ഞിരുന്നെങ്കിലും തീരുമാനങ്ങള് നടപ്പാവാത്തതാണ് പ്രതിഷേധത്തിന് കാരണം.
ജില്ലയിലെ ദീര്ഘദൂരസര്വീസുകള് ഏറ്റവുമധികമുള്ള പാവങ്ങാട് ഡിപ്പോ സര്വീസ് ബഹിഷ്കരിക്കുന്നതോടെ സമരം വരുംദിവസങ്ങളില് യാത്രക്കാരെ സാരമായി ബാധിക്കും.

Share.

About Author

Comments are closed.