യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതിക്കാരായ മന്ത്രിമാരെ കാത്തിരിക്കുന്നത് കല്ത്തുറങ്കാണെന്ന് വി.എസ്. അച്ചുതാനന്ദന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. നിരവധി അഴിമതികള്‍ കാണിച്ച മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് ചാണ്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാര്കോഴക്കേസുകളില്പ്പെട്ട മന്ത്രിമാരായ കെ.എം. മാണിയും, കെ. ബാബുവിന്റേയും രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രം. യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ആദ്യശബ്ദം ഉയര്‍ത്തിയ ബാലകൃഷ്ണപിള്ളയും എല്‍.ഡി.എഫിനോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പന്ന്യന്‍ രവീന്ദ്രന്, കോടിയേരി ബാലകൃഷ്ണന്, ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, അരവിന്ദാക്ഷന്, മാത്യു റ്റി തോമസ്, ബാബു ദിവാകരന്, എല്‍.ഡി.എഫ്. എം.എല്‍.എ മാരും കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.