കൊച്ചിയുടെ അമരക്കാരനായി ദിനേശ്

0

കൊച്ചി സിറ്റി പൊലീസ് സിറ്റി കമ്മീഷണര് ആയാണ് ദിനേശിന്റെ പുതിയ നിയമനം. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ കമ്മീഷണറാവുക. ഡിഐജി റാങ്കില് ഉള്ള ഉദ്യോഗസ്ഥര്ക്ക് മാത്രം നിയമനം ലഭിക്കുന്ന ഈ പോസ്റ്റില് ചരിത്രത്തില്ആദ്യമായി എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് കടന്നു വരികയാണ്. സത്യ സന്ധതയ്ക്ക് പേര് കേട്ട എംപി ദിനേശിനാണ് ആ പദവി ഇപ്പോള് ലഭിച്ചിരിക്കുന്നത്.കൊച്ചി സിറ്റി പൊലീസ് കമീഷണറായി എംപി. ദിനേശിനെ നിയമിച്ച് സര്ക്കാര് ഉത്തരവിറക്കി. ഡി.ഐ.ജി കെ.ജി. ജെയിംസ് വിരമിക്കുന്ന ഒഴിവിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം മാനിച്ചാണ് ദിനേശിനെ നിയമിക്കുന്നത്. ഇക്കൊല്ലം വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ദിനേശ് 2002 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.കൊച്ചിയില് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്കൈയ്യെടുത്തുള്ള ഈ നിയമനം. പാലക്കാട്ടും കോട്ടയത്തും എസ്പിയെന്ന നിലയില് മികച്ച പ്രവര്ത്തനമാണ് ദിനേശ് നടത്തിയിട്ടുള്ളത്.സാധാരണ കൊച്ചിയിലെ കമ്മീഷണര് പദവി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നല്കാറ്. എസ് പി റാങ്കിലുള്ള ദിനേശിന് ഡിഐജിയുടെ ഗ്രേഡ് നല്കിയാണ് കൊച്ചിയിലെ നിയമനം. മയക്കുമുരന്ന് ഗുണ്ടാ സംഘങ്ങള്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ചെന്നിത്തല നല്കുന്നത്.അച്ഛന് പേരുകേട്ട ഡി.വൈ.എസ്പി. സി. ബാല സുബ്രഹ്മണ്യമായിരുന്നു. അച്ഛനെപ്പോലെ താനും പൊലീസുകാരനാകുമെന്ന് ഒരിക്കലും ദിനേശ് കരുതിയിരുന്നില്ല.അടിയന്തിരാവസ്ഥ കാലത്തു നക്സലൈറ്റുകളാല് കൊല്ലപ്പെട്ട ഡിവൈ.എസ്പി. സി. സുബ്രഹ്മണ്യത്തിന്റെ മകനായ എംപി. ദിനേശ് നേരിട്ടു സിഐ പോസ്റ്റിലേക്കു നിയമനം ലഭിച്ച സംസ്ഥാനത്തെ ഏക പൊലീസ് ഓഫീസറാണ്. 1976 മാര്ച്ച് 13നു പുലര്ച്ചെ നക്സല് ഓപ്പറേഷനിടെ പിടികൂടിയ രണ്ടു പ്രതികളുമായി പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോള് ജീപ്പിലുണ്ടായിരുന്ന പെട്രോള് ഒഴിച്ച് നക്സലൈറ്റുകള് സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുകയായിരുന്നു. അന്ന് വിദ്യാര്ത്ഥിയായ ദിനേശിനെ ആഭ്യന്തരമന്ത്രി കെ.കരുണാകരന് ആശ്വസിപ്പിക്കുമ്പോള് സ്വകാര്യമായി ഒരു വാക്ക് നല്കി. പഠനം കഴിയുമ്പോള് അച്ഛന്റെ വകുപ്പില് ജോലി നല്കും.

അന്നു തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജില് പഠിക്കുകയായിരുന്ന ദിനേശിന്റെ തുടര് പഠനം പിന്നീട് പാലക്കാട് വിക്ടോറിയ കോളജിലേക്കു മാറ്റി. പഠനശേഷം അച്ഛന്റെ ജോലിയ്ക്ക് പകരമായി ദിനേശിനു പൊലീസില് നിയമനം ലഭിച്ചു. 1984ല് പൊന്നാനി സി.ഐയയാണ് ആദ്യ നിയമനം ലഭിച്ചത്. തുടര്ന്ന് പാലക്കാട്, തൃശൂര് ജില്ലകളില് സി.ഐ, ഡിവൈ.എസ്പി. തസ്തികകളില് സേവനമനുഷ്ടിച്ചു. വിജിലന്സില് ഡിവൈ.എസ്പിയായിരിക്കേ 2000ത്തില് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല് ലഭിച്ചിരുന്നു. 2002ല് ഐ.പി.എസ്. ലഭിച്ച ദിനേശ് െ്രെകംബ്രാഞ്ചിലുള്പ്പെടെ എസ്പിയായി സേവനം ചെയ്തു.തൃശ്ശൂരില് ഗുണ്ടാവിളയാട്ടം ഒതുക്കിയും പാലക്കാട് സിഗ്നല് ലൈറ്റുകളുടെ എണ്ണം കുറച്ച് വണ്വേ കൂട്ടി ഗതാഗത തടസ്സം നീക്കിയും അദ്ദേഹം മാതൃകയായി. 2002ല് ഐപിഎസും ലഭിച്ചു.ദിനേശ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി എത്തിയത് മൂന്ന് വര്ഷം മുമ്പാണ്്. ഗതാഗതക്കുരുക്ക്, വര്ധിച്ചു വരുന്ന വീടുകള് കയറിയുള്ള അക്രമങ്ങള്, പല ജില്ലകളിലും കാത്തിരുന്നതു പോലെ ചില കീറാമുട്ടികളാണ് കോട്ടയത്തും അദ്ദേഹത്തെ കാത്തിരുന്നത്. അതിലെല്ലാം വിജയം കണ്ടു. കുട്ടികളെ നേര്വഴിക്ക് നടത്താനുള്ള ഗുരുകുലം പദ്ധതിയും വിജയം കണ്ടു. എല്ലാ വിദ്യാഭ്യാസഉപജില്ലകളിലും വിദ്യാര്ത്ഥികള്ക്കായി കൗണ്സലിങ് ആരംഭിച്ചു. പഴയതിലും കേസുകളുടെ എണ്ണം കുറയ്ക്കാന് കഴിഞ്ഞഞ്ഞു. ഇതിനിടെയാണ് അംഗീകാരമായി രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡില് എത്തിയത്.

Share.

About Author

Comments are closed.