നാലാം ത്രൈമാസികത്തില്‍ അറ്റാദായം 295 ശതമാനം (വര്‍ഷാനുവര്‍ഷം) വര്‍ദ്ധിച്ചു.
അറ്റാദായം 10.25 ശതമാനം (വര്‍ഷാനുവര്‍ഷം) വര്‍ദ്ധിച്ചു.
പലിശേതരവരുമാനം 19.13 ശതമാനം (വര്‍ഷാനുവര്‍ഷം) വര്‍ദ്ധിച്ചു.
കാസാ അനുപാതം 214 ബിപിഎസ് (വര്‍ഷാനുവര്‍ഷം) വര്‍ദ്ധിച്ച് 29.79 ശതമാനത്തില്‍ എത്തി
പ്രവാസി നിക്ഷേപങ്ങളില്‍ 18.61 ശതമാനം (വര്‍ഷാനുവര്‍ഷം) വര്‍ദ്ധന.
മൊത്തം നിഷ്ക്രിയാസ്തി അനുപാതം 22.53 ശതമാനം (വര്‍ഷാനുവര്‍ഷം)താഴെ 3.37 ശതമാനത്തില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 2013-14 നാലാം ത്രൈമാസികത്തിലെ 48.58 കോടിയുടെ സ്ഥാനത്ത് 2014-15 നാലാം ത്രൈമാസികത്തില്‍ 191.97 കോടി അറ്റാദായം കൈവരിച്ചു. 2013-14 സാന്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 304.34 കോടിയുടെ സ്ഥാനത്ത് 2014-15 സാന്പത്തിക വര്‍ഷ അറ്റാദായം 335.53 കോടിയാണ്.
മുന്ത്രൈമാസിക നിലവാരത്തെ അപേക്ഷിച്ച് മൊത്തം നിഷ്ക്രിയാസ്തി കുറച്ചതും പലിശച്ചെലവുകള്‍ കുറച്ചതും ട്രഷറി ആദായമുള്‍പ്പെടെ ഇതരവരുമാനങ്ങളിലുണ്ടായ കുതിപ്പും 2014-15 നാലാം ത്രൈമാസിക അറ്റാദായ അഭിവൃദ്ധിക്ക് കാരണമായി. മൊത്തം നിഷ്ക്രിയാസ്തിയനുപാതത്തില് 720 കോടിയുടെ വര്ഷാനുവര്ഷകുറവ് ഉണ്ടായി
2014 ഡിസംബര്‍ അന്ത്യത്തിലെ 3367 കോടിയെ അപേക്ഷിച്ച് 2015 മാര്‍ച്ചില്‍ 31 ല്‍ എസ്.ബി.ടിയുടെ മൊത്തം നിഷ്ക്രിയാസ്തി നിലയിടിവോടെ 2357 കോടിയിലെത്തി. തത്ഫലമായി മൊത്തം നിഷ്ക്രിയാസ്തി ശതമാനവും മുന്ത്രൈമാസത്തിലെ 4.91 ശതമാനത്തില്‍ നിന്ന് 3.37 ശതമാനമായി കുറഞ്ഞു. മുന്ത്രൈമാസത്തിലെ 3.06 ശതമാനംത്തെയപേക്ഷിച്ച് അസ്സല് നിഷ്ക്രിയാസ്തി നിലവാരം 2.04 ശതമാനത്തിലെത്തി.
2014 മാര്‍ച്ച് 31 ലെ 10.79 ശതമാനത്തിന്റെ സ്ഥാനത്ത് 2015 മാര്‍ച്ച് 31 ല്‍ ബാസല്‍ 3 ചട്ടവട്ടപ്രകാരം ബാങ്കിന്റെ മൂലധന-നഷ്ടസാദ്ധ്യതാ ആസ്തിയനുപാതം 10.89 ശതമാനത്തില്‍ നില്ക്കുന്നു. മൂലധന-നഷ്ടസാധ്യതാ ആസ്തിയനുപാതത്തിന്റെ റിസര്‍വ് ബാങ്ക് നിശ്ചിത കുറഞ്ഞമാനദണ്ഡം 9 ശതമാനം ആണ്.
ഇക്വിറ്റി വരുമാനം 6.65 ശതമാനത്തിലും ആസ്തിവരുമാനം 0.32 ശതമാനത്തിലുമെത്തി. ആളോഹരിയാദായം 56.63 രൂപയില്‍ നില്ക്കുന്നു. 2014-15 സാന്പത്തികവര്‍ഷത്തില്‍ ബാങ്ക് 110 ശതമാനം വ്യാപ്തിയില്‍ അവകാശ ഓഹരി വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചു.
മുന്നാണ്ടത്തെ 25 ശതമാനത്തിന്റെ സ്ഥാനത്ത് ബാങ്ക് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
91077 കോടി മൊത്തം നിക്ഷേപവും 69907 കോടി മൊത്തം വായ്പയുമായി ബാങ്കിന്റെ സമഗ്രവ്യാപാരം 160984 കോടിയിലെത്തി. നടപ്പുവര്‍ഷം പ്രവാസിനിക്ഷേപങ്ങള് 4645 കോടി വര്‍ദ്ധന രേഖപ്പെടുത്തി. 29608 കോടിയായി. പലിശചെലവുചുരുക്കലിന്റെ ഭാഗമായി ചെലവുകൂടിയ വന്നിക്ഷേപങ്ങളുടെയും സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകളുടെയും സ്ഥാനത്ത് ബാങ്ക് സ്ഥിരമായി ചില്ലറ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്കി. വരുംകാലത്തും ചില്ലറ നിക്ഷേപവളര്‍ച്ച ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ബാങ്ക് ഉദ്ദേശിക്കുന്നു.
2014 മാര്‍ച്ച് 31 ലെ 27.65 ശതമാനത്തില്‍ നിന്ന് എസ്.ബിടിയുടെ കറന്റ് – സേവിങ്സ് (കാസാ) നിക്ഷേപങ്ങള്‍ 2015 മാര്‍ച്ച് 31 ല്‍ 29.79 ശതമാനമായി വളര്‍ന്നു. 2014 മാര്‍ച്ച് 31 ലെ 7.41 ശതമാനത്തില്‍ നിന്ന് നിക്ഷേപചെലവുകള്‍ 2015 മാര്‍ച്ച് 31 ല്‍ 7.32 ശതമാനമായി കുറഞ്ഞു.
16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണപ്രദേശങ്ങളിലുമായി എസ്ബിടിയുടെ ആകെ ശാഖകള്‍ 1157 ഉം എടിഎമ്മുകള്‍ 1602 ആയി. കേരളത്തില്‍ മാത്രമായി ബാങ്കിന് 838 ശാഖകളും 1256 എടിഎമ്മുകളുമുണ്ട്.
നടപ്പുസാന്പത്തിക വര്‍ഷം നിക്ഷേപത്തില്‍ 18000 കോടിയും വായ്പകളില്‍ 10000 കോടിയുമായി 28000 കോടിയുടെ വ്യാപാരവളര്‍ച്ച ബാങ്ക് ലക്ഷ്യമിടുന്നു. ബാങ്കിന്റെ ചുവടുവെപ്പുകള്‍ക്ക് ആക്കം കൂട്ടാനായി പുതിയതായി 100 ശാഖകളും 200 എടിഎമ്മുകളും തുറക്കാന്‍ ഉദ്ദേശിക്കുന്നു. കൂടാതെ, നടപ്പുവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന വളര്‍ച്ചയുടെ 70 ശതമാനവും പ്രതീക്ഷിക്കപ്പെടുന്ന വിഭാഗമായ ചില്ലറ വ്യാപാരത്തില്‍ ബാങ്ക് മുഖ്യശ്രദ്ധ കേന്ദ്രീകരിക്കും.
മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന് നയിച്ച പത്രസമ്മേളനത്തില്‍ ചീഫ് ജനറല്‍മാനേജര്‍മാരായ ഇ.കെ. ഹരികുമാര്‍, എസ്. ആദികേശവന്, ബാങ്കിന്റെ മറ്റ് ജനറല്‍ മാനേജര്‍മാര്‍ എന്നിവരും സന്നിഹിതരായി.