ലോസ് ആഞ്ചലസ്: ഹോളിവുഡ് ക്ളാസിക് ഹൊറര്‍ സിനിമകളുടെ സ്രഷ്ടാവ് വെസ് ക്രാവന്‍ (76) അന്തരിച്ചു. ഞായറാഴ്ച ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യം. തലച്ചോറില്‍ അര്‍ബുദം ബാധിച്ചു വളരെനാളായി ചികിത്സയിലായിരുന്നു. നൈറ്റ്മേര്‍ ഓണ്‍ എം സ്ട്രീറ്റ്, സ്ക്രീം തുടങ്ങി വിഖ്യാത സിനിമകളുടെ സംവിധായകനാണു വെസ് ക്രാവന്‍. 1972 ല്‍ പുറത്തിറങ്ങിയ ‘ദി ലാസ്റ് ഹൌസ് ഓണ്‍ ദി ലെഫ്റ്റ്’ എന്ന പ്രേതസിനിമയായിരുന്നു ക്രാവന്റെ ആദ്യ സിനിമ.1939ല്‍ അമെരിക്കയിലെ ക്ലെവ്ലാന്‍ഡിലാണ് ക്രാവന്‍ ജനിച്ചത്. പ്രൊഫസറായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു
ഹോളിവുഡ് ഹൊറര്‍ സിനിമകളുടെ സംവിധായകന് വെസ് ക്രാവന്‍ അന്തരിച്ചു
0
Share.