ഡല്‍ഹിയില്‍ മലയാളി നഴ്സുമാര്‍ നിരാഹാര സമരത്തില്‍. ഫരീദാബാദ് ഗോള്‍ഡ് ഫീല്‍ഡ് ആശുപത്രിയിലെ നഴ്സുമാരാണ് 3 മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാഹാരസമരം ആരംഭിച്ചത്. ശമ്പളം നല്‍കാത്തതിന് കൃത്യമായ മറുപടി മാനേജ്മെന്റ് നല്കുന്നില്ലന്ന് സമരക്കാര്‍ പറഞ്ഞു. ഒരാഴ്ചമുന്പ് സമരം ആരംഭിച്ചെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അനൂകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം തുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനാല്‍ 150 നഴ്സുമാരില്‍ 80 പേര് രാജിവച്ച് പോയെന്നും സമരക്കാര്‍ വ്
യക്തമാക്കി. നിലവില്‍ 70 പേരാണ് സമരത്തില്‍ ഉള്ളത്