നഗരത്തിലെ മരാള്നഗറിലും കൊന്ദ്വയിലുമുണ്ടായ ഇരട്ടസ്ഫോടനങ്ങളില് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് സ്ഫോടനങ്ങള്‍ക്കും തീവ്രവാദബന്ധമില്ലെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു.മരാള്നഗറില് പഴയ ആയുധങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നിടത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ഇവിടെ ഭൂമിയില്‍ അരയടി താഴ്ചയില്‍ വിള്ളലുണ്ടായി. സ്ഫോടനം നടക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന യു.പി സ്വദേശി അസ് ലം എന്‍ ചൗധരി (20) ആണ് മരിച്ചത്. ഇവിടെ നിന്നും കണ്ടെടുത്ത സജീവമായ മറ്റൊരു സ്ഫോടകവസ്തു പോലീസ് പരിശോധനക്കായി അയച്ചിട്ടുണ്ട്.കൊന്ദ്വയില് ബൈക്കില്‍ സ്ഫോടകവസ്തുവെച്ച് നടത്തിയ കൊലപാതകശ്രമത്തിലാണ് ഒരാള്‍ക്ക് പരിക്കേറ്റത്. വ്യക്തിതര്ക്കത്തെ തുടര്‍ന്നാണ് ബൈക്കില്‍ ജലാറ്റിന്‍ സ്റ്റിക്ക് ഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
പുണെയില്‍ ഇരട്ടസ്ഫോടനം : ഒരാള്‍ മരിച്ചു
0
Share.