കുറഞ്ഞ വിലയ്ക്ക് ഗാലക്സി സ്മാർട്ഫോൺ

0

സാംസങ്ങിന്റെ വിലകുറഞ്ഞ മറ്റൊരു ഗാലക്സി സ്മാർട്ഫോണും ഇന്ത്യയിലെത്തി. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന റീടെയ്ലറാണ് കുറഞ്ഞ വിലയുടെ ഗാലക്സി ഫോൺ പുറത്തിറക്കിയത്. ഗാക്സി ജെ1 എയ്സ് സ്മാർട്ഫോൺ സാംസങ്ങിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
മുംബൈയിലെ മഹേഷ് ടെലികോമാണ് ഗാലക്സി ജെ1 എയ്സ് സ്മാർട്ഫോണിന്റെ പൂർണവിവരങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ആൻഡ്രോയിഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ ഇരട്ടസിം സേവനവും ലഭ്യമാണ്.512 എംബി റാമുള്ള ഗാലക്സി ജെ1 എയ്സിൽ 4 ജിബി ഇൻബിൽറ്റ് സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയർത്താനാകും. എൽഇഡി ഫ്ലാഷ് ലൈറ്റോടു കൂടിയുള്ള അഞ്ചു എംപി കാമറയുമുണ്ട്. മുൻകാമറയ്ക്ക് 2 എംപി ശേഷിയുണ്ട്. 1800 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഗാലക്സി ജെ1 എയ്സിൽ മിക്ക കണക്റ്റിവിറ്റി സേവനങ്ങളും ലഭ്യമാണ്. 6400 രൂപയാണ് വില

Share.

About Author

Comments are closed.