വെനിസ്വേലയിലെ വലന്‍സിയ പട്ടണത്തിനടുത്തുള്ള ജയിലില്‍ തീപിടുത്തം. ടൊക്കിയിറ്റോ എന്ന ജയിലിലാണ് തീ ആളിപ്പടര്‍ന്നത്. തീപിടുത്തത്തില്‍ 17 ഓളം തടവുകാര്‍ വെന്തുമരിച്ചു. പതിനൊന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമായി പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിഴലിക്കുന്നുണ്ട്. ഇതോടെ മറ്റ് തടവുകാര്‍ അക്രമാസക്തരായിരിക്കുകയാണ്. ഗുരുതരമായി പരിക്കുകളേറ്റ തടവുകാരെ വലന്‍സിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. വെന്തു മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് അധികൃതര്‍ മൃതദേഹങ്ങള്‍ പരിശോധിച്ചുവരികയാണ്.
വെനിസ്വേലയിലെ ജയിലില്‍ തീ ആളിപ്പടര്‍ന്നു,17 മരണം,11 പേര്‍ക്ക് പരുക്ക്
0
Share.