ഹിമാചൽ പ്രദേശിൽ താഴ്ചയിലേക്ക് മറിഞ്ഞു;പതിനെട്ടു പേർ മരിച്ചു

0

ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പതിനെട്ടു പേർ മരിക്കുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് 200 മീറ്റര് താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പതിനഞ്ചു പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേയുമാണ് മരണമടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ഭവനഗർ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഗുരുതരമായി പരിക്കേറ്റ നാലു പേരെ രാംപൂരിലെ സിവിൽ ആശപത്രിയിലേക്ക് മാറ്റി. റെകോങ് പിയോവില് നിന്ന് രാംപുരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്പെട്ടത്. അപകടത്തിന്രെ ആഘാതത്തിൽ ബസ് പല ഭാഗങ്ങളായി തകർന്നിരുന്നു. പൂർണമായും തകർന്ന ബസിൽനിന്നും നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Share.

About Author

Comments are closed.