വാദ്യകലയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന പ്രകാശന്‍ പഴന്പാലക്കോടിനെ അനുമോദിക്കുന്നു

0

കേരളത്തിലെ ക്ഷേത്രവാദ്യകലാരംഗത്ത്കഠിനാധ്വാനത്തിലൂടെ സ്വന്തമായി ഒരിടം കണ്ടെത്തിയ വ്യക്തിയാണ് പ്രകാശന്‍ പഴന്പാലക്കോട്.   1975 ല്‍ 9-ാം വയസ്സില്‍ തത്തമംഗലം ശ്രീമന്ദത്തു ഭഗവതി ക്ഷേത്രത്തില്‍ വാദ്യകലയിലെ കുലപതി ശ്രീ പല്ലാവൂര്‍ അപ്പുമാരാരുടെ ശിക്ഷണത്തില്‍ തായന്പകയില്‍ അരങ്ങേറ്റം നടത്തി. അതേവര്‍ഷം തന്നെ തത്തമംഗലം പടിഞ്ഞാറെ ഗ്രാമം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ശാസ്താപ്രീതിയുടെ ആദ്യദിന പഞ്ചവാദ്യത്തില്‍ തിമിലയിലും ശ്രീ കാക്കുറിശ്ശിയപ്പന്‍ ശിവക്ഷേത്രത്തില്‍ വച്ച് സോപാനസംഗീതത്തിലും, ചിറ്റൂര്‍ പഴയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ദിനങ്ങളില്‍ പൂജാവേളയില്‍ ഇടയ്ക്കയിലും അദ്ദേഹം അരങ്ങേറ്റം നടത്തി. തുടര്‍ന്ന് തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക ഉത്സവ ആഘോഷങ്ങളിലും വാദ്യകല അവതരിപ്പിച്ചിട്ടുണ്ട്.

2000 മുതല്‍ ഇടയ്ക്കയിലാണ് പ്രകാശന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇടയ്ക്ക കച്ചേരിയിലൂടെ പ്രശസ്തനായി. ഇടയ്ക്കയില്‍ നടത്തിയ ഗാനമേള പ്രകാശന്‍റെ വാദ്യകലാ സംഭാവനകളില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്നു. 2005-ല്‍ ഇടയ്ക്ക അക്ഷരങ്ങളില്‍ 2010 ല്‍ വാദ്യവിപഞ്ചിക എന്നീ പുസ്തകങ്ങളും പ്രകാശന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. തീക്ഷ്ണമായ വാദ്യകലാ അനുഭവങ്ങളും, വ്യക്തിജീവിത അനുഭവങ്ങളും കോര്‍ത്തിണക്കി എന്‍റെ അനുഭവം എന്ന പേരില്‍ ഒരു പുസ്തകത്തിന്‍റെ രചനയിലാണ് ഇപ്പോള്‍ പ്രകാശന്‍.

2015 മെയ് 14 ന് തിരുവനന്തപുരം കിഴക്കേകോട്ട തീര്‍ത്ഥപാദ മണ്ഡപത്തില്‍ വച്ച് അദ്ദേഹത്തെ വീരശൃംഖലയും സുവര്‍ണ്ണ മുദ്രയും നല്‍കി ആദരിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ പി. സുരേന്ദ്രന്‍, പഴന്പാലക്കോട് കെ. പ്രസാദ് ആലത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.