കരിപ്പൂരിന്റെ ചിറകരിഞ്ഞ് വ്യോമയാന മന്ത്രാലയം

0

റണ്വേ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂര് വിമാനത്താവളത്തില് സര്വീസ് നിര്ത്തിയ വലിയ വിമാനങ്ങള്ക്ക് പകരം ഇടത്തരം വിമാനങ്ങള് സര്വീസ് നടത്താനുളള വിദേശ വിമാനക്കമ്പനികളുടെ തീരുമാനം വ്യോമയാന മന്ത്രാലയം അട്ടിമറിച്ചു. ചെറുവിമാനങ്ങള് ഉപയോഗിച്ച് സര്വീസ് നടത്താന് തയാറാണന്ന വിദേശ കമ്പനികള് അയച്ച കത്ത് പൂഴ്ത്തി.
വിമാനക്കമ്പനികള് തയാറായാല് കരിപ്പൂരില് നിന്ന് ഇടത്തരം വിമാനങ്ങള് പറത്തുന്നതിന് തടസമില്ലെന്നായിരുന്നു ഇതുവരേയുളള എയര്പോര്ട്ട് അതോറിറ്റിയുടെ ഉറപ്പ്. ഇനി കരിപ്പൂരില് നിന്ന് നേരത്തെ സര്വീസ് അവസാനിപ്പിച്ച എമിറേറ്റ്സ് എയര്ലൈന്സ് എയര്പോര്ട്ട് അതോറിറ്റിക്ക് അയച്ച കത്തു കാണുക.
എ 330 എയര്ക്രാഫ്റ്റ് വിഭാഗത്തില്പ്പെട്ട വിമാനങ്ങള് നേരിട്ട് കരിപ്പൂരിലേക്ക് പറത്താന് എമിറേറ്റ്്സ് തയാറാണ്. റണ്വേ നവീകരണം നടക്കുന്ന ഒന്നര വര്ഷവും ഈ ശ്രേണിയില്പ്പെട്ട വിമാനങ്ങള് കരിപ്പൂരില് സുരക്ഷിതമായി ഇറക്കാമെന്ന് എമിറേറ്റ്്സിന്റെ വിദഗ്ധസംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്ചര്ച്ചകള്ക്ക് തയാറാണന്ന് അറിയിച്ചിങ്കിലും നമ്മുടെ എയര്പോര്ട്ട് അതോറിറ്റി താല്പര്യമെടുക്കുന്നില്ല. എ 330 എയര്ക്രാഫ്റ്റ് ഉപയോഗിച്ച് സര്വീസ് നടത്തുന്നതിന്റെ സാധ്യതകള് അറിയിക്കണം എന്നാവശ്യപ്പെട്ട് സൗദി എയര്ലൈന്സും കത്തയച്ചിരുന്നു.
സര്വീസ് നടത്തുന്നതിന് താല്പര്യമറിയിച്ച് സൗദി എയര്ലൈന്സിന് പുറമേ, ഖത്തര് എയര്വേസും കത്തയച്ചിട്ടുണ്ട്. ഈ കത്തുകളില് നടപടി എടുക്കേണ്ട എയര്പോര്ട്ട് അതോറിറ്റി അനുകൂലമായി പ്രതികരിക്കാന് തയാറായിട്ടില്ല

Share.

About Author

Comments are closed.