യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുന്നു. ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധവും അസ്ഥിരതയിലാക്കിയ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ദിവസേന യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയംതേടുന്നത്.
സെര്‍ബിയ, ഹംഗറി അതിര്‍ത്തികളിലൂടെ ജര്‍മനി, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമിട്ടാണ് അഭയാര്‍ഥി പ്രവാഹം. ഹംഗേറിയന്‍ അധികൃതര്‍ യാത്ര തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബുഡാപെസ്റ്റ് റയില്‍വേ ടെര്‍മിനലിനുമുന്നില്‍ നൂറുകണക്കിന് അഭയാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗ്രീക്ക് ദ്വീപായ ലെസ്ബോസില്‍ നിന്ന് 1,700 അഭയാര്‍ഥികളുമായുള്ള കപ്പല്‍ ആതന്‍സിലെത്തി. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അഭയാര്‍ഥികളാണ് ദിവസേന ഗ്രീസ് അതിര്‍ത്തി കടക്കുന്നത്.
യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുന്നു
0
Share.