അഖിലേന്ത്യാ പൊതുപണിമുടക്ക് തുടരുന്നു

0

വിവിധ ആവശ്യങ്ങള് ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകള് നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. തൊമുണ്ടായിഴില് നിയമ ഭേദഗതിയില് നിന്ന് കേന്ദ്രസര്ക്കാര് പിന്മാറണം എന്നതടക്കം പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള് പണിമുടക്കില് പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് പണിമുടക്ക് പൂര്ണമാണ്. കടകള് തുറന്നിട്ടില്ല. നിരത്തുകളില് വാഹനങ്ങളും കുറവാണ്. ഡല്ഹിയില് പണിമുടക്ക് കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല. കൊല്ക്കത്തയില് കടകള് അടഞ്ഞുകിടക്കുകയാണ്. എന്നാല് പൊതുഗതാഗതം തടസപ്പെട്ടിട്ടില്ല.
മുംബൈ, ചെന്നൈ നഗരങ്ങള് സാധാരണനിലയിലാണ്. ബെംഗളൂരിവില് പൊതുഗതാഗതം തടസപ്പെട്ടു. അവശ്യഘട്ടത്തിലൊഴികെ സ്വകാര്യവാഹനങ്ങളും പണിമുടക്കിന്റെ ഭാഗമാകണമെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തെ നേരിടാന് സംസ്ഥാന സര്ക്കാര് ഡയസ്നോണ് പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സി ഇന്ന് നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചു.

Share.

About Author

Comments are closed.