ഹജ് തീര്ഥാടനത്തിന് തുടക്കമാകുന്നു

0

ഹജ് തീര്ഥാടനത്തിന് ഇന്ന് തുടക്കമാകും. മക്കയിലേക്കുളള തീര്ഥാടകരെയും വഹിച്ച് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടും. 6,375 പേര്ക്കാണ് ഇക്കുറി സംസ്ഥാന ഹജ് കമ്മിറ്റി മുഖേന തീര്ഥാടനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
നെടുമ്പാശേരിയും പരിസര പ്രദേശങ്ങളും ഹാജിമാരെ കൊണ്ട് നിറഞ്ഞു. പുണ്യനപുണ്യനഗരി തേടിയുളള യാത്രയ്ക്കെത്തുന്നവരെ സ്വീകരിക്കാന്ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി നെടുമ്പാശേരി വിമാനത്താവളത്തില്. 340 ഹാജിമാരെയും വഹിച്ചുകൊണ്ടുളള ആദ്യ എയര്ഇന്ത്യ വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും.19 വിമാന സര്വീസുകളിലായി 16 ദിവസം കൊണ്ടാവും തീര്ഥാടകരുടെ യാത്ര പൂര്ത്തിയാവുക. ഒക്ടോബര് 15 മുതല് 29 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
തീര്ഥാടകരുടെ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളെ പറ്റിയും സഹയാത്രികരെ പറ്റിയുമുളള വിവരങ്ങള്യാത്രയ്ക്ക് 48 മണിക്കൂര്മുന്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്്സൈറ്റില്ലഭ്യമാകും. മടക്കയാത്രയില്തീര്ഥാടകര് സ്വര്ണം കൊണ്ടുവരാന്പാടില്ലെന്ന് ഹജ്ജ് കമ്മിറ്റി നിര്ദ്ദേശിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ കൈയില്സൂക്ഷിക്കുന്ന ബാഗില്ആയുധമായി ഉപയോഗിക്കാവുന്ന ഒന്നും കരുതാന്പാടില്ലെന്നും കര്ശന നിര്ദ്ദേശമുണ്ട്.

Share.

About Author

Comments are closed.