ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…അല്ലാഹുവേ നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളികേട്ട് ഞാനിതാ വന്നിരിക്കുന്നു…പ്രപഞ്ചനാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി തീര്‍ത്ഥാടകരെത്തിയതോടെ ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു. മാനെടുമ്പാശേരി വിമാനത്താവളത്തില്‍. 340 ഹാജിമാരെയും വഹിച്ചുകൊണ്ടുളള ആദ്യ എയര്‍ഇന്ത്യ വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും.19 വിമാന സര്‍വീസുകളിലായി 16 ദിവസം കൊണ്ടാവും തീര്‍ഥാടകരുടെ യാത്ര പൂര്‍ത്തിയാവുക. ഒക്ടോബര്‍ 15 മുതല്‍ 29 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.തീര്‍ഥാടകരുടെ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളെ പറ്റിയും സഹയാത്രികരെ പറ്റിയുമുളള വിവരങ്ങള്യാത്രയ്ക്ക് 48 മണിക്കൂര്മുന്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്്സൈറ്റില്ലഭ്യമാകും. മടക്കയാത്രയില്തീര്ഥാടകര് സ്വര്‍ണം കൊണ്ടുവരാന്പാടില്ലെന്ന് ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ കൈയില്സൂക്ഷിക്കുന്ന ബാഗില്ആയുധമായി ഉപയോഗിക്കാവുന്ന ഒന്നും കരുതാന്പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
എയര്‍ഇന്ത്യ വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും
0
Share.