പാരീസിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില് കുട്ടികള് ഉള്പ്പെടെ എട്ടു പേര് മരിച്ചു

0

ഫ്രാന്സിന്റെ തലസ്ഥാനമായ പാരീസില് ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില് എട്ടു പേര് മരിച്ചു. നാലു പേര്ക്കു ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച പുലര്ച്ചെയാണ് വടക്കന് പാരിസിലെ അഞ്ചു നിലയുള്ള ഫ്ളാറ്റില് തീപിടുത്തമുണ്ടായത്. മരിച്ചവരില് കുട്ടികളും ഉള്പ്പെടുന്നതായി പോലീസ് പറഞ്ഞു.നൂറോളം അഗ്നിശമനസേനാംഗങ്ങള് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തില് ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share.

About Author

Comments are closed.