ഐ.പി.എല് വാതുവെപ്പ് കേസ്: ദില്ലിപോലീസ് ഹര്ജിയുമായി ഹൈക്കോടതിയില്

0

ഐ.പി.എല് വാതുവെപ്പ് കേസില് ശ്രീശാന്തടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചു. വ്യക്തമായ തെളിവ് ഇവര്ക്കെതിരെ ഉണ്ടെന്നും പ്രദമദൃഷ്ട്യാ കേസ് നിലനില്ക്കുമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് കേസില് അപ്പീല് നല്കിയിരിക്കുന്നത്
ഐ.പി.എല് വാതുവെപ്പ് കേസില് വിചാരണകോടതിയായ പാട്യാല ഹൗസ് കോടതി വിധിയെ ചോദ്യം ചെയ്താണ് ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാതുവെപ്പുകാരും, കളിക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കാന് ദില്ലി പോലീസിന് കഴിഞ്ഞില്ലെന്നുന്നായിരുന്നു ജൂലൈ 25 ല് വിധി പുറപ്പെടുവിപ്പിച്ച് കൊണ്ട് പാട്യാല ഹൗസ് കോടതി ജഡ്ജി നീനബന്സാല് കൃഷ്ണ വ്യക്തമാക്കിയത്.നിയമവകുപ്പില് നിന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് അപ്പീല് നല്കിയിരിക്കുന്നതെന്ന് ദില്ലി പോലീസ് സ്പെഷ്യല് സെല് കമ്മിഷര് വ്യക്തമാക്കി. ശ്രീശാന്ത് , അങ്കിത് ചവാന്, അജിത് ചാന്ദില എന്നിവരെടക്കം മുഴുവന് പ്രതികളെയും വെറുതെ വിട്ടതിനൊപ്പം വാതുവെപ്പ് കേസിലെ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.ഐപി.എല് വാതുവെപ്പ് നടത്തല് കുറ്റകൃത്യമായി കാണക്കാനുള്ള നിയമം ഇല്ലാത്തതാണ് കേസില് തിരിച്ചടിയായതെന്നാണ് ദില്ലി പോലീസിന്റെ നിഗമനം. ഒത്തുകളി നടത്തിയതിന് തെളിവായി ഫോണ് സംഭാഷണങ്ങളുടെ ശബ്ദരേഖയായിരുന്നു പ്രധാനമായും പ്രോസിക്യൂഷന് തെളിവായി ഹാജരാക്കിയിരുന്നത് എന്നാല്.ഇത് ഇത് പണം വാങ്ങിയതിന് തെളിവായി കാണാനാവില്ലെന്നായിരുന്നു വിചാരണ കോടതി നിരീക്ഷണം.അതുകൊണ്ട് തന്നെ കൂടുതല് ശക്തമായ തെളിവുകളുകള് ശേഖരിച്ച് മേല്കോടതിയില് തങ്ങളുടെ വാദം തെളിയിക്കാനാണ് ദില്ലി പോലീസ് നീക്കം. .അധോലോക നായകരായ ദാവൂദ് ഇബ്രാഹിം , ഛോട്ടാ ഷക്കീല് എന്നിവരടക്കം 42 പേരായിരുന്നു കേസിെ പ്രതികള്. കേസിലെ നിയമ നടപടി നീളുന്നത് ശ്രീശാന്തടക്കമുള്ള കളിക്കാരുടെ ഭാവി വീണ്ടും ആശങ്കയാഴ്ത്തുന്നുണ്ട്

Share.

About Author

Comments are closed.