വ്യാജവാര്‍ത്തകള്‍ക്ക് മറുപടിയുമായി നടന് സലിം കുമാര്‍. മരണം എന്നു പറയുന്നത് എല്ലാവരും എടുത്ത ലോട്ടറി ടിക്കറ്റ് ആണെന്നും ഒരിക്കല്‍ അത് അടിച്ചിരിക്കുമെന്നും സലിം കുമാര്‍ പറഞ്ഞു. സലിംകുമാര്‍ മരിച്ചുവെന്ന് പലതവണ വാര്‍ത്ത വന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റിന്റെ ബഡായി ബംഗ്ലാവില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍.ഇത് പത്താവണത്തെ പ്രാവശ്യമാണ് മരണത്തെ അതിജീവിച്ചത്. പക്ഷേ ഏറ്റവും ഒടുവിലത്തേതാണ് സൂപ്പര്‍ഹിറ്റായത്. ഇത് അവസാനിച്ചുവെന്നാണ് കരുതുന്നത്. ഇതിനപ്പുറം ഒരു ഹിറ്റ് കൊടുക്കാന്‍ എനിക്ക് ഇനി കഴിയില്ല – സലിം കുമാര്‍ പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കും ഞാന്‍ സിനിമാ നടന് അല്ല. ഞാന്‍ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് നഷ്ടമില്ല. അത് നല്ലതായി പോകും. പക്ഷേ കുടുംബത്തിനാണ് നഷ്ടം. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. ഇവര്‍ക്കൊക്കെ ഒരു കുടുംബം ഉണ്ടെന്ന് ഓര്‍ക്കുക – സലിംകുമാര്‍ പറഞ്ഞു.സലിംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്മെന്റ് എന്ന ചിത്രത്തിലെ അഭിനേതാക്കളും ബഡായി ബംഗ്ലാവില്‍ പങ്കെടുത്തിരുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
എല്ലാവരും എടുത്ത ലോട്ടറി
0
Share.