പശ്ചിമ ബംഗാളിലെ രാജ്പൂർ ജില്ലക്കാരനായ സുബൽ ബ്രഹ്മൻ കഴിഞ്ഞ 43 വർഷമായി ജീവിക്കുന്നത് നഗ്നനായാണ്. കാരണം മറ്റൊന്നുമല്ല. സുബലിന് വസ്ത്രം അലർജിയാണ്. അപൂർവ്വരോഗമുണ്ടെന്ന് കുട്ടിക്കാലത്ത് തന്നെ തിരിച്ചറിഞ്ഞിട്ടും പണമില്ലാത്തതിനാൽ ചികിത്സ നേടാൻ കഴിയാത്തതിനാൽ ജീവിതവുമായി പൊരുത്തപ്പെടുക മാത്രമായിരുന്നു സുബലിന്റെ മുന്നിലുണ്ടായിരുന്നു ഏക വഴി.നഗ്നനായി ജീവിക്കുന്നതിൽ തനിക്ക് മടിയില്ലെന്നും അത് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നാണ് സുബൽ പറയുന്നത്. സുബലിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് സമീപവാസികൾക്കും ഇയാളെ കുറിച്ച് പരാതിപ്പെടാറില്ല. തനിക്ക് രോഗമാണെന്നുള്ള കാര്യം അവർക്കെല്ലാം അറിയാമെന്നും അതുകൊണ്ട് അവരാരും തന്നെ കളിയാക്കാറുമില്ലെന്നും സുബൽ പറയുന്നു.
എന്നാൽ ഇങ്ങനെയൊരു രോഗമായത് കൊണ്ട് വീട്ടിലൊതുങ്ങി ജീവിക്കാൻ ഒന്നും സുബലിനെ കിട്ടില്ല. വിവാഹങ്ങൾക്കും, ആഘോഷങ്ങൾക്കും അമ്പലങ്ങളിലും സുബൽ നൂൽബന്ധമില്ലാതെ പോവും. എന്നാൽ തന്റെ ഗ്രാമം വിട്ട് പുറത്തേക്ക് ഇതുവരെ ഇയാൾ പോയിട്ടില്ല. കുട്ടിക്കാലത്തു തന്നെ പിതാവ് മരിച്ച പോയ സുബലിന് 2003ൽ മാതാവിനെയും നഷ്ടമായി. തന്റൊപ്പം ജീവിക്കാൻ ഒരു സ്ത്രീയുടെയും കുടുംബം സമ്മതിക്കില്ലെന്ന് അറിയാമെന്നും എന്നാൽ ഈ ജീവിതം താൻ ജീവിക്കുക തന്നെ ചെയ്യുമെന്ന് സുബൽ പറയുന്നു.അലർജിക്ക് പുറമെ ചൂട് സഹിക്കാനാവാത്ത അവസ്ഥയും സുബലിന്റെ ചർമ്മത്തിനുണ്ട്. അതുകൊണ്ടു തന്നെ ദിവസവും നിരവധി തവണ കുളിക്കേണ്ടി വരാറുണ്ടെന്നും സുബൽ പറയുന്നു. സുബലിന്റേത് ഡിസസ്തേസിയ (‘Dysaesthesia) എന്ന പ്രത്യേക രോഗാവസ്ഥായായിരിക്കുമെന്നാണ് ബ്രിട്ടീഷ് സ്കിൻ ഫൗണ്ടേഷന്റെ പ്രെഫസർ ഹൈവൽ വില്യംസ് പറയുന്നത്.
ഈ മനുഷ്യൻ നഗ്നനാണ്; കഴിഞ്ഞ 43 വർഷമായി
0
Share.