വെട്രിമാരന് ധനുഷിന്റെ 250 ദിവസം

0

• പൊല്ലാത്തവൻ, ആടുകളം എന്നീ സിനിമകൾക്കുശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടാ ചെന്നൈ എന്ന ചിത്രത്തിനുവേണ്ടി ധനുഷ് 250 ദിവസം ഡേറ്റ് നൽകി. ഇവരൊരുമിച്ച് ഇരുചിത്രങ്ങളും ഏറെ ജനപ്രീതിയും അംഗീകാരങ്ങളും നേടിയെടുത്തവയാണ്. ആടുകളം നിരവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ്.ധനുഷിന് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്തതും ആടുകളമാണ്. ധനുഷും വെട്രിമാരനും കാക്ക മുട്ടയ്, വിസാരണൈ പോലുള്ള ചിത്രങ്ങൾ ഒന്നിച്ച് നിർമ്മിച്ചിരുന്നു. ഇവർ ഒന്നിക്കുന്ന വാടാ ചെന്നൈ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ചിത്രം ഒരു ഗാങ്സ്റ്റർ ഡ്രാമയാണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ചിത്രങ്ങളാണ് വാടാ ചെന്നൈ പോലെ ഒരു സംരംഭത്തിന് പ്രചോദനമായത് എന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. വാടാ ചെന്നൈ നിർമ്മിക്കുന്നത് ധനുഷ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത് വേൽരാജിന്റെയും പ്രഭു സോളമന്റെയും പേരിടാത്ത സിനിമകളിലാണ്. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ധനുഷിന്റെ മറ്റൊരു പ്രോജക്ട്. അതിൽ ഇരട്ട വേഷമാണ് ധനുഷിനെ കാത്തിരിക്കുന്നത്.

Share.

About Author

Comments are closed.