ഭാര്യ പ്രിയ രുഞ്ചലുമായി താൻ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത അസത്യമാണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. കുടുംബത്തിൽ കാര്യങ്ങളൊക്കെ നന്നായി പോകുന്നുവെന്നും താൻ വിവാഹ ബന്ധം വേർപെടുത്തി എന്ന വാർത്തകൾ വെറും കള്ളമാണെന്നും ജോൺ പറഞ്ഞു.ഇത്തരം അഭ്യൂഹങ്ങൾ ആൾക്കാർ പറഞ്ഞ് പരത്തുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുണ്ടെന്നും ജോൺ പറഞ്ഞു.2013 ഡിസംബർ 31നാണ്ജോൺ എബ്രഹാം വിവാഹിതനായത്. തന്റെ പുതിയ ചിത്രമായ വെൽക്കം ബാക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജോണിപ്പോൾ.
ഞങ്ങൾ പിരിഞ്ഞിട്ടില്ല: ജോൺ എബ്രഹാം
0
Share.