മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വീണ്ടും

0

നവാഗതനായ സുരേഷ് വംശി സംവിധാനം ചെയ്യുന്ന നുവ്വേ നാ പ്രണാമണി എന്ന സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 21 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്.1991 ൽ ഗാണ്ഡീവം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ തെലുങ്കിൽ മോഹൻലാൽ അഭിനയിച്ചത്. പ്രിയദർശൻ അക്കിനേനി നാഗേശ്വര റാവുവിനെ നായകനാക്കി ഒരുക്കിയ ഗാണ്ഡീവത്തിൽ അതിഥി വേഷമായിരുന്നു ലാലിന്റേത്. പുതിയ സിനിമയിലും അതിഥി വേഷമാണ് മോഹൻലാലിന്.പുതുമുഖങ്ങളായ സൂരജ്, കവിതാ രാധേശ്യാം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗ്രാമീണ പ്രണയ കഥയാണ് നുവ്വേ നാ പ്രണാമണി. അലി, ജയപ്രകാശ് റെഡ്ഡി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Share.

About Author

Comments are closed.