തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ സുബ്രഹ്മണ്യസ്വാമി നല്കിയ കേസില്‍ കര്‍ണ്ണാടക കോടതി ജയലളിതക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 100 കോടിയും 4 വര്‍ഷവും ആയിരുന്നു വിധി. ഈ വിധിയെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജയലളിതയുടെ തോഴിയടക്കം കൂട്ടുപ്രതികളായ 3 പേരുടെ ശിക്ഷ റദ്ദാക്കി. തമിഴ്നാട്ടില്‍ വന്‍ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്.
മധുരപലഹാരവിതരണവും പടക്കം പൊട്ടിച്ചു തമിഴ്നാട് ആഹ്ലാദ തിമിര്‍പ്പിലാണ്. ഞായറാഴ്ച ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമെന്നാണ് സൂചന. ജയലളിതകൊടുത്ത അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ റദ്ദാക്കിയത്. അനധികൃത സ്വത്ത് സന്പാദന കേസില്‍ ജലയളിതക്കെതിരെ ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യസ്വാമി കൊടുത്ത കേസിന്മേലാണ് ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.
1991-ല്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തുള്ള കേസുകളാണ് ജയലളിതയെ വേട്ടയാടിയത്. 1996 ല്‍ തിരിച്ചുവന്ന ജയ സര്‍ക്കാരിന് നിരവധി കേസുകളാണ് വീണ്ടും ചുമത്തിയത്. 5 വര്‍ഷത്തെ ജയലളിത സര്‍ക്കാരിന്റെ കറ ഈ വിധിയോടുകൂടി കഴുകി കളയാന്‍ സാധിക്കും. ആദായനികുതി കേസ് പിഴ നല്കി ഒത്തുതീര്‍പ്പാക്കി. തമിഴ്നാട്ടിലെ സാഹചര്യം ഇപ്പോള്‍ അണ്ണാ ഡി.എം.കെ.യ്ക്ക് അനുകൂലമാണ്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് വിധി. തന്നെയും പാര്‍ട്ടിയേയും നശിപ്പിക്കാനുള്ള ഡി.എം.കെ.യുടെ ഗൂഢാലോചനകള്‍ പൊളിഞ്ഞുവെന്നും ജയലളിത പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും സത്യം എന്നും വിജയിക്കുമെന്നും ജയലളിത പറഞ്ഞു.
റിപ്പോര്‍ട്ട് – വീണ ശശി