സോയ കട്ലറ്റ് തയ്യാറാക്കാം

0

ആരോഗ്യത്തിന്റെ കലവറയാണു സോയാബീന് എന്നു പറയാം. സോയാബീനില് കാര്ബോ ഹൈഡ്രേറ്റും ഫാറ്റും വളരെ കുറവാണ്. അതേസമയം കാത്സ്യം, മാഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം ഉണ്ട്. പല്ലിനും എല്ലിനും ബലം കൂടുന്നതിനോടൊപ്പം രക്തശുദ്ധീകരണത്തിനും ഇതു സഹായിക്കും. സോയാബീന് ഉപയോഗിച്ച് സോയ കട്ലറ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാംചേരുവകള്തരിതരിയായി പൊടിച്ച സോയ : ഒരു കപ്പ്പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ് : ഒരു കപ്പ്മുട്ട : ഒന്ന്റൊട്ടി പൊടി(കട്ട്ലൈറ്റ് പൊതിയാന്):ആവശ്യത്തിന്ചെറിയ ഉള്ളി(അരിഞ്ഞത്):അരകപ്പ്ഇഞ്ചി(അരിഞ്ഞത്) :ഒരു ടേബിള് സ്പൂണ്പച്ചമുളക്(അരിഞ്ഞത്) :ഒരെണ്ണംപെരുംജീരകം പൊടി :ഒരു ടേബിള് സ്പൂണ്ഏലയ്ക്കാപൊടി :ഒരു ടേബിള് സ്പൂണ്കുരുമുളക് പൊടി :ഒരു ടേബിള് സ്പൂണ്ഉപ്പ് :പാകത്തിന്എണ്ണ :വറുക്കാന് ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഒരു ചീനച്ചട്ടിയില് ഒരു ടേബിള് സ്പൂണ് എണ്ണ ചൂടാക്കി അതില് ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റിയതിനു ശേഷം മസാല പൊടികളും ചേര്ത്തിളക്കുക.ഇതിലേക്കു സോയ പൊടിച്ചതു ചേര്ത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് അര കപ്പ് വെള്ളം ചേര്ക്കുക. ഇതൊന്നു വേവിച്ച് െ്രെഡ ആയാല് ഇറക്കി വയ്ക്കാം. ഈ കൂട്ട് തണുത്തു കഴിഞ്ഞാല് ഇതിലേക്ക് ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്ത്തിളക്കി കട്ലറ്റ് ഉണ്ടാക്കി മാറ്റി വയ്ക്കുക.മുട്ടയുടെ വെള്ളയെടുത്ത് അടിച്ചുവയ്ക്കുക. ഒരു പരന്ന പാനില് എണ്ണ ചൂടാക്കി ഓരോ കട്ലറ്റും ആദ്യം മുട്ടയിലും പിന്നെ റൊട്ടി പൊടിയിലും മുക്കി പൊരിച്ചെടുക്കുക. ഇതിന്റെ ടേസ്റ്റ് ഇറച്ചി കടല്റ്റ് പോലെയിരിക്കും.

Share.

About Author

Comments are closed.